
എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു.

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ ആണ് കടന്നത്. ഇന്ന് എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ കുതിപ്പ് ആണ് ഉണ്ടായത്. ഇതോടെ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ വീണ്ടും ഇന്ധനവില കൂട്ടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്ക- ഇറാന് സംഘര്‍ഷം തുടരുകയാണ്. അതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമോ എന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണത്തില്‍ കിഴക്ക്- പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിന് സംഭവിച്ച തകരാര്‍ ആണ് അടിയന്തരമായി ഇതുവഴിയുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത്. ഇതോടെ എണ്ണയുടെ ലഭ്യത കുറയുമോ എന്ന ആശങ്കയാണ് പെട്ടെന്നുള്ള എണ്ണവില കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
WHAT TO READ NEXT

റിവേഴ്സിട്ട് സ്വര്‍ണവില; പവന് 240 രൂപ കുറഞ്ഞു
WHAT TO READ NEXT

എസ്ഐപിയാണോ ചിട്ടിയാണോ നല്ലത്?; വിശദാംശങ്ങള്‍
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Oil prices rise after Saudi Arabia shut down critical pipeline
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


