
ദിവസേനയുള്ള എസ്ഐപി vs മാസംതോറുമുള്ള എസ്ഐപി vs ത്രൈമാസ എസ്ഐപി: ഏതാണ് മികച്ച ചോയ്സ്?, വിശദാംശങ്ങള്‍
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഈസമയത്ത് വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്ന ചോദ്യമാണ് പലഭാഗത്തും നിന്നും ഉയരുന്നത്. ചാഞ്ചാട്ട സമയത്ത് എസ്ഐപിയില്‍ നിക്ഷേപിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കൂടുമ്പോഴും കുറയുമ്പോഴും ആവറേജ് ചെയ്യുന്നത് വഴി എസ്ഐപിയില്‍ നടത്തുന്ന നിക്ഷേപം ഭാവിയില്‍ നേട്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
എസ്ഐപിയില്‍ പ്രതിമാസം നിക്ഷേപിക്കുന്നതാണ് പതിവ്. എന്നാല്‍ ദിവസേനയും മൂന്ന് മാസം കൂടുമ്പോഴും മ്യൂച്ചല്‍ ഫണ്ട് എസ്ഐപിയില്‍ നിക്ഷേപിക്കാവുന്നത്. ദിവസേനയുള്ള എസ്ഐപിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഭാവിയില്‍ ശരാശരി 13.83 ശതമാനം നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതേസമയം, പ്രതിമാസ, ത്രൈമാസ എസ്ഐപികളില്‍ ഇത് 13.80 ശതമാനം ആയിരിക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
സ്ഥിരമായി പ്രതിമാസ വരുമാനമുള്ള ശമ്പളക്കാര്‍ക്ക് അനുയോജ്യം മാസംതോറുമുള്ള എസ്ഐപിയാണ്. എന്നാല്‍ ദിവസകൂലിയ്ക്ക് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യുക പ്രതിദിന നിക്ഷേപമാണ്. പ്രതിദിനം 50 രൂപ വീതം നിക്ഷേപിക്കാവുന്ന മൈക്രോ നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. സീസണല്‍ വരുമാനമുള്ളവര്‍ക്ക് ത്രൈമാസ എസ്ഐപിയാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക എന്നും വിപണി വിദഗ്ധര്‍ പറയുന്നു.
ഒരാളുടെ വരുമാന രീതി അനുസരിച്ച് മൂന്ന് നിക്ഷേപ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്ന് ഓപ്ഷനുകളിലും നിക്ഷേപിച്ചവര്‍ക്ക് ഇടയില്‍ വലിയ മുന്‍തൂക്കത്തിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു ലക്ഷം രൂപ സ്ഥിരവരുമാനമായി ലഭിക്കുമ്പോള്‍, ദിവസേനയുള്ള എസ്ഐപിയില്‍ നിക്ഷേപിക്കുന്നത് ബാങ്ക് ഇടപാടുകളുടെ എണ്ണം വളരെയധികം കൂട്ടുകയും വലിയ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയും ചെയ്യും. ഒരു ഗണിതശാസ്ത്ര നേട്ടത്തിന് പുറകെ പോകാതെ വരുമാന രീതിക്ക് അനുസൃതമായി നിക്ഷേപങ്ങള്‍ ക്രമീകരിക്കുക എന്നതാണ് നിക്ഷേപത്തിന് സ്വീകരിക്കേണ്ട ഏറ്റവും മികച്ച മാര്‍ഗ്ഗമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും മികച്ച തന്ത്രം കൃത്യതയുള്ള ഒരു പ്രതിമാസ നിക്ഷേപ രീതി തെരഞ്ഞെടുക്കുക എന്നതാണ്. ലക്ഷ്യം ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കലാണെങ്കില്‍, കൃത്യമായ അച്ചടക്കത്തോടെയുള്ള പ്രതിമാസ എസ്ഐപിയും അതോടൊപ്പം ഓരോ വര്‍ഷവുമുള്ള നിക്ഷേപ വര്‍ദ്ധനയും ആയിരിക്കും നല്ലതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Daily SIP vs monthly SIP vs quarterly SIP: The best choice
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


