
മാസം 5000 രൂപ ഇടാമോ?, 20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; 'കിടിലന്‍' എസ്‌ഐപി ഫോര്‍മുല
റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി പരിഗണിക്കാവുന്നതാണ്.

റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി പരിഗണിക്കാവുന്നതാണ്. ഭീര്‍ഘകാലം ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ എസ്‌ഐപിയില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ എസ്‌ഐപി ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല എന്ന കാര്യം മറക്കരുത്. വിപണിയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എസ്‌ഐപിയെയും ബാധിക്കാം.
വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപി ഫലപ്രദമാണ്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. കയറ്റിറക്കങ്ങളിലും ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യും.
മാസംതോറും 5000 രൂപ വീതം നിക്ഷേപിച്ചാല്‍ 20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം. ഇതിനുള്ള വഴി ചുവടെ:
ആദ്യമായി ഈ 5000 രൂപയെ മൂന്നായി വിഭജിക്കണം. 2000 രൂപ ഒരു സ്‌മോള്‍ ക്യാപ് ഫണ്ടില്‍ നിക്ഷേപിക്കുക. ഹൈ ഗ്രോത്തുള്ള കമ്പനികളിലേക്കാണ് തുക പോകുന്നത്. സ്‌മോള്‍ ക്യാപ് ഫണ്ട് ആയത് കൊണ്ട് തന്നെ റിസ്‌ക് കൂടുതലാണ്. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
അടുത്ത 2000 രൂപ ഒരു മള്‍ട്ടി അസറ്റ് ഫണ്ടില്‍ നിക്ഷേപിക്കുക. സ്റ്റോക്ക്‌സ്, കടപ്പത്രങ്ങള്‍, സ്വര്‍ണം എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ അസറ്റുകളിലാണ് നിക്ഷേപം വരുന്നത്. വൈവിധ്യവത്കരണം വഴി നല്ല റിട്ടേണ്‍ ലഭിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ബാക്കി വരുന്ന ആയിരം രൂപ മിഡ് ക്യാപ് 150 ഇന്‍ഡെക്‌സ് ഫണ്ടില്‍ നിക്ഷേപിക്കുക. മീഡിയം റിസ്‌ക്‌സില്‍ നല്ല ഗ്രോത്തുള്ള കമ്പനികളിലേക്കാണ് നിക്ഷേപം പോകുക. ഇതോടൊപ്പം എല്ലാ വര്‍ഷവും നിക്ഷേപം 10 ശതമാനം വീതം സ്റ്റെപ്പ് അപ്പ് കൂടി ചെയ്താല്‍ 20 വര്‍ഷം കൊണ്ട് ഒരു കോടിയില്‍പ്പരം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ മൂല്യം ഇന്നത്തെ 35 ലക്ഷം രൂപയോളം വരും. വര്‍ഷം ശരാശരി 14 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Can you invest Rs 5000 per month? You can become a crorepathi in 20 years; SIP formula
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



