
ലക്ഷങ്ങളുടെ ലോണ്‍ ഉണ്ടോ?, എളുപ്പം അടച്ച് തീര്‍ത്ത് പണം ലാഭിക്കാം; ഇതാ സിംപിള്‍ ടെക്നിക്
പണത്തിന് പെട്ടെന്ന് ആവശ്യം വരുമ്പോള്‍ എന്തിനും ഏതിനും ലോണ്‍ എടുക്കുന്നവര്‍ നിരവധിപ്പേരുണ്ട്

പണത്തിന് പെട്ടെന്ന് ആവശ്യം വരുമ്പോള്‍ എന്തിനും ഏതിനും ലോണ്‍ എടുക്കുന്നവര്‍ നിരവധിപ്പേരുണ്ട്. ലോണ്‍ എടുത്ത് കുറച്ചു കഴിയുമ്പോള്‍ അന്ന് എടുത്തുചാടേണ്ടായിരുന്നു എന്ന് ചിന്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങളോളം ലോണ്‍ അടയ്ക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോള്‍ തന്നെ ഇവരില്‍ പലര്‍ക്കും നിരാശ തോന്നാറുണ്ട്. ഇത്തരക്കാര്‍ക്ക് ലോണ്‍ വേഗത്തില്‍ അടച്ചുതീര്‍ത്ത് ലക്ഷങ്ങള്‍ ലാഭിക്കാന്‍ കഴിയുന്ന ഒരു സിംപിള്‍ ടെക്നിക് നോക്കാം.
ഉദാഹരണമായി 50 ലക്ഷം രൂപയുടെ ഒരു ഭവന വായ്പ എടുത്തു എന്ന് കരുതുക. 25 വര്‍ഷത്തേയ്ക്കുള്ള ലോണിന് എട്ടു ശതമാനമാണ് പലിശ വരുന്നത് എന്ന് കണക്കാക്കുക. അങ്ങനെയെങ്കില്‍ ഇഎംഐയായി വരിക 38,600 രൂപയാണ്. ആദ്യ വര്‍ഷം അടയ്ക്കുന്ന തുക 4,63,090 രൂപയായിരിക്കും. ഇതില്‍ 3,97,000 രൂപയും പോകുന്നത് പലിശയിലേക്കാണ്. 60,000ല്‍പ്പരം രൂപ മാത്രമാണ് മുതലിലേക്ക് പോകുക. രണ്ടാം വര്‍ഷം വെറും 70,000 രൂപ മാത്രമാണ് മുതലിലേക്ക് വരവ് വെയ്ക്കുക. അതുകൊണ്ടാണ് എത്ര അടച്ചിട്ടും വായ്പ തീരാത്ത പോലെ തോന്നുന്നത്. ഇത് മറികടക്കാന്‍ സിംപിള്‍ വഴി ഉണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഇഎംഐയ്ക്ക് പുറമേ ഒരു എക്സ്ട്രാ തുക അടച്ചാല്‍, ഈ അധിക തുക മുഴുവന്‍ പോകുന്നത് മുതലിലേയ്ക്ക് ആയിരിക്കും. എല്ലാ വര്‍ഷവും ഒരു എക്സ്ട്രാ ഇഎംഐ അടച്ചാല്‍ 25 വര്‍ഷത്തെ ലോണ്‍ 20 വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ അവകാശവാദം. ഇതുവഴി പലിശ ഇനത്തില്‍ പത്തുലക്ഷം രൂപ വരെ ലാഭിക്കാനും സാധിക്കും. ഇതോടൊപ്പം എല്ലാ വര്‍ഷവും ഏഴു ശതമാനം വച്ച് ഇഎംഐ തുക കൂട്ടിയാല്‍ 11 വര്‍ഷത്തില്‍ ലോണ്‍ ക്ലോസ് ചെയ്യാന്‍ സാധിക്കും. ഇതുവഴി 35 ലക്ഷം രൂപ പലിശയിനത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Do you have a loan worth lakhs? You can easily pay it off and save money; Here is a simple technique
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




