
സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം
സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത് സംസ്ഥാന പൊലീസ് സേനകള്‍ എന്നിവയുമായി സഹകരിച്ച് ടെലികോം സേവനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരികയാണ്. സൈബര്‍, സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സഹകരണം. തട്ടിപ്പുകാരുടെ ശൃംഖല തകര്‍ത്ത് ഡിജിറ്റല്‍ ഭീഷണിയില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് കൂട്ടായ പരിശ്രമമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂട്ടായ പ്രയത്നത്തിനിടെയാണ് വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് 28,200 ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്. 20 ലക്ഷം മൊബൈല്‍ നമ്പറുകളാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 28,200 ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചത്.
WHAT TO READ NEXT

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



