
ഒഴുകിയെത്തിയത് ഒരുലക്ഷം കോടിയില്‍പ്പരം, അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കനത്ത ഇടിവ് നേരിട്ട് റിലയന്‍സ്
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,13,117.17 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച സെന്‍സെക്സ് 623 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്.
ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 47,836 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വിപണി മൂല്യം 9,57,842 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 31,826 കോടിയാണ് വര്‍ധിച്ചത്. 8,30,387 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 11,887 കോടി, ഐസിഐസിഐ ബാങ്ക് 11,760 കോടി, ടിസിഎസ് 9,805 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.
റിലയന്‍സ് ആണ് കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 52,031 കോടിയുടെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. 17,23,144 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം കുറഞ്ഞത്. എല്‍ഐസി 32,067 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 22,250 കോടി, എസ്ബിഐ 2,052 കോടി, ഐടിസി 1,376 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു സ്റ്റോക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍
