
രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. അതിനിടെ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ 5300 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.
ഏഷ്യന്‍ വിപണിയിലെ ഇടിവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയര്ന്നുനില്ക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏഷ്യന്‍ വിപണിയെ ബാധിച്ചത്. അത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായാല്‍ ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കും. ഇതും നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 96.13ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില ഉയര്ന്നുനില്ക്കുന്നതാണ് രൂപ താഴാന്‍ കാരണം. പ്രധാനമായി എച്ച്ഡിഎഫ്ഡി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് നഷ്ടം നേരിടുന്നത്.
WHAT TO READ NEXT

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rupee falls 16 paise to 96.13 against US dollar, Sensex down 600 pts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


