
ഫ്ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വന്‍ വെല്ലുവിളി
ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ 'ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്' അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും.
ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ 'ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്' പ്ലാറ്റ്ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം. പുതിയ പ്ലാറ്റ്ഫോമിന്റെ പേരോ ഏത് നഗരത്തിലായിരിക്കും ആദ്യം തുടങ്ങുകയെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെലവ് കുറയ്ക്കുക എന്നത് മാത്രമല്ല, വിപുലമായ റെസ്റ്റോറന്റ് ശ്രേണി, കൃത്യതയുള്ള സേവനം, വേഗത്തിലുള്ള ഡെലിവറി, ലളിതമായ ഓര്‍ഡറിങ് അനുഭവം എന്നിവ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുതിയതും മികച്ചതുമായ അനുഭവം നല്കാന് സാധിക്കുമെന്ന് ഉറപ്പുള്ള മേഖലകളിലേക്ക് മാത്രമേ ഫ്ളിപ്കാര്‍ട്ട് പ്രവേശിക്കാറുള്ളൂവെന്നും, മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളും തങ്ങളുടെ പ്ലാറ്റ്ഫോമിലും ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Flipkart to launch food delivery service soon, taking on Zomato and Swiggy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





