ഇന്ധന വില വീണ്ടും മേലോട്ട്; പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി: ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണിത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം പത്ത് തവണയാണ് ഇന്ധന വില ഉയർന്നത്. 

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88.53 രൂപയും ഡീസൽ ലിറ്ററിന് 82.65 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 86.83 രൂപയും ഡീസൽ 81.06 രൂപയുമായി. 

രാജ്യാന്തര വിപണിയിലും വില വർധിച്ചിട്ടുണ്ട്. അമേരിക്കയിൽ എണ്ണയുടെ സ്റ്റോക്കിൽ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ വിലയിടിവ് തടയാൻ ഉത്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates