റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി

Vinicius Junior
Vinicius Junior Source by : x
Last Updated :15 October 2026, 6:46 pm IST

News Now

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് 4 മത്സരങ്ങളില്‍ വിലക്ക്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തെ വിലക്കിയത്. ഇതോടെ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടം വിനീഷ്യസിന് നഷ്ടമാകും. എല്‍ക്ലാസിക്കോ പോരാട്ടത്തിന് പുറമെ സെവിയ്യ, റേസിങ് സന്റാന്റര്‍, വലന്‍സിയ ടീമുകള്‍ക്കെതിരായ ലാ ലിഗ മത്സരങ്ങളാണ് താരത്തിനു നഷ്ടമാകുക.

കഴിഞ്ഞ ദിവസം അരങ്ങേറിയ ലാ ലിഗയിലെ വിയ്യാറലിനെതിരായ മത്സരത്തില്‍ താരത്തിന് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോകേണ്ടി വന്നിരുന്നു. പകരക്കാരനായി മൈതാനത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ പുറത്താകല്‍. വിയ്യാറല്‍ താരം നതാന്‍ സാലിബയുടെ മുന്നേറ്റം തടയാന്‍ വിനീഷ്യസ് താരത്തിന്റെ മുടിയില്‍ പിടിച്ച് വലിച്ചു. പിന്നാലെയാണ് താരത്തിന് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചത്.

ഫൗളിന്റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ വിലക്കും ചുവപ്പ് കാര്‍ഡ് കാണിച്ചതുമായി ബന്ധപ്പെട്ട് റഫറിയുമായി തര്‍ക്കിച്ചതിന് മറ്റ് രണ്ട് മത്സരങ്ങളിലുമാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ആകെ 4 മത്സരങ്ങളില്‍ വിലക്ക് വന്നത്.

ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലൊഴികെ റയലിന്റെ എല്ലാ കളിയിലും പ്ലെയിങ് ഇലവനില്‍ വിനീഷ്യസ് കളിച്ചിരുന്നു. അതിനിടെ എതിര്‍ താരത്തിന്റെ മുടി പിടിച്ചുവലിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങിയതില്‍ താരം സഹ താരങ്ങളോടും ആരാധകരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി റയലിന് 6 പോയിന്റ് വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ ആദ്യ എല്‍ക്ലാസിക്കോ റയലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ മത്സരം ജയിച്ച് പോയിന്റ് വ്യത്യാസം കുറയ്ക്കുക ലക്ഷ്യമിടുന്ന റയലിന് നിര്‍ണായക താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ്.

Summary

Real Madrid forward Vinicius Junior has been suspended for four matches following his red card in the club’s LaLiga victory over Villarreal, ruling him out of this month’s El Clásico against Barcelona

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates