
ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു
എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

ന്യൂഡല്‍ഹി: പശ്ചിഷ്യേന് പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. വില ബാരലിന് 96.14 ഡോളറിലെത്തി. 6 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 88.35 ഡോളറിലെത്തി.
ഇതിനിടെ പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷം ക്രൂഡ് വില വീണ്ടും 120 ഡോളര്‍ നിലവാരത്തിലേക്കു പോകാനിടയാക്കിയേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് മുന്നറിയിപ്പു നല്കി.
WHAT TO READ NEXT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 560 രൂപ കൂടി
എണ്ണവില വീണ്ടും പിടിവിട്ടുയര്ന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇടയാക്കുകയാണ്. ഇന്നലെ 34 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 96.59 നിലവാരത്തിലെത്തിയിരുന്നു.
എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ആവശ്യകതയുടെ 85 ശതമാനത്തിനു മുകളില്‍ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും.
WHAT TO READ NEXT

ജോലിക്ക് പോകുന്ന സ്ത്രീയാണോ?; സമ്പാദ്യത്തിന് ഇതാ ഏഴ് ടിപ്പുകള്‍
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Global crude oil prices reach highest in a month, Crude oil prices top $96
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



