വീണ്ടും ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ നിശ്ചലമായി, സന്ദേശം അയക്കാന്‍ കഴിയാതെ ഉപഭോക്താക്കള്‍
ആഗോളതലത്തില്‍ ഒരു മണിക്കൂര്‍ നേരം ഗൂഗിള്‍ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം ബുധനാഴ്ച രാവിലെയും ഗൂഗിളിന്റെ ഭാഗമായ ജിമെയില്‍ തകരാറിലായി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ഒരു മണിക്കൂര്‍ നേരം ഗൂഗിള്‍ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം ബുധനാഴ്ച രാവിലെയും ഗൂഗിളിന്റെ ഭാഗമായ ജിമെയില്‍ തകരാറിലായി. ഇന്‍ബോക്സ് പോലും തുറന്നുനോക്കാന്‍ കഴിയാതെ ജിമെയില്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ ഒന്നരയ്ക്കാണ് ജിമെയിലില്‍ തകരാര്‍ ഉണ്ടായത്. ഇന്‍ബോക്സ് തുറന്നുനോക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിച്ചില്ല. മറ്റുള്ളവര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കാനും സാധിച്ചില്ല. ഗൂഗിള്‍ ക്ലൗഡിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ്ങ് സര്‍വീസിനും തകരാര്‍ സംഭവിച്ചതായി റിപ്പോര്‍്ട്ടുകളുണ്ട്.
ജിമെയിലിന് തകരാര്‍ സംഭവിച്ച കാര്യം ഗൂഗിള്‍ സ്ഥിരികരിച്ചു. രാവിലെ അഞ്ചരയോടെ പ്രശ്നം പരിഹരിച്ചതായി ഗൂഗിള്‍ അറിയിച്ചു. അസൗകര്യം നേരിട്ടതില്‍ ഉപഭോക്താക്കളോട് ജിമെയില്‍ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജിമെയില്‍, യൂട്യൂബ് ഉള്‍പ്പെടെ വിവിധ ഗൂഗിള്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഒരു മണിക്കൂര്‍ നേരം തകരാര്‍ കാണിച്ചത് ഉപഭോക്താക്കളെ വളരെയധികം ബുദ്ധിമുട്ടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



