ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; ഇന്ന് കുറഞ്ഞത് 400;  പവന്‍ വില 36,400ല്‍

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; ഇന്ന് കുറഞ്ഞത് 400;  പവന്‍ വില 36,400ല്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,400 ആയി. ഗ്രാമിന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 4,550 രൂപ. 

ഈ മാസം അഞ്ച് ആറ് തീയതികളില്‍ 38,400 രൂപ വരെയുണ്ടായിരുന്ന പവന്‍ വില പിന്നീട് കുറയുന്ന കാഴ്ചയായിരുന്നു. 13ന് 36,960 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണ വില 14ന് 36,600ലേക്ക് താണിരുന്നു. ഇന്നലെ 200 രൂപ കൂടി 36,800ല്‍ എത്തിയ സ്വര്‍ണ വിലയാണ് ഇന്ന് വീണ്ടും 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. നിലവില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. 

യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില 1,840 ഡോളര്‍ നിലവാരത്തിലെത്തി. 

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now