സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്

ചിത്രം: പിടിഐ
Last Updated :20 January 2024, 8:52 am IST

News Now

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4490ല്‍ എത്തി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് താഴ്ന്നത്. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 26,380ല്‍ എത്തി. ഇന്നലെ വീണ്ടും 36,120 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 35,560 വരെ താഴ്ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates