രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4475 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി 35,640 രൂപയായിരുന്നു പവന്‍ വില. ഈ മാസം പതിനഞ്ചിന് 35,840ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. 

മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തി 34,720 ആണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates