സ്വർണവില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ പവന് 320 രൂപ വർധിച്ചു

തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. പവന് 200 രൂപ കൂടി 34,120 രൂപയായി.  ഗ്രാം വില 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട് 320 രൂപയാണ് വർധിച്ചത്.

വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് അറുപതു രൂപയാണ് കൂടിയത്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ വർധനയാണിത്. 

സ്വർണ വിലയിൽ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്. വരുംദിവസങ്ങളിലും മഞ്ഞലോഹം സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now