
സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 280 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4190രൂപയില്‍ എത്തി.
കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില . രണ്ടുദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണ വില ഏതാനും ആഴ്ചകളായി ചാഞ്ചാട്ടത്തിലാണ്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞുമാണ് വില രേഖപ്പെടുത്തിയത്.
സ്വര്‍ണം വരുംദിവസങ്ങളിലും സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



