സ്വര്‍ണ വില വീണ്ടും താഴേക്ക്; കുറഞ്ഞത് 120 രൂപ; ഒരു പവന്‍ പൊന്നിന്റെ വില 34,720 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണത്തിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 34,840 ആയിരുന്നു വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4340 രൂപയാണ് വില. 

ഈ മാസം തുടര്‍ച്ചയായി വര്‍ധവ് രേഖപ്പെടുത്തിയ സ്വര്‍ണ വില കഴിഞ്ഞ ദിവസം നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കയറി. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്. 

കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ  വില വര്‍ധനയാണ് കാണിച്ചത്. ഏപ്രില്‍ മാസത്തില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്. 

ഏഴാം തീയതി രാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്. എട്ടാം തീയതിയും വില മാറിയില്ല. വെള്ളിയാഴ്ച 34,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates