ജിമെയില്‍ അടിമുടി മാറുന്നു; ഇനി പുതിയ ഇന്റര്‍ഫെയ്‌സ് മാത്രം

സന്ദേശങ്ങള്‍ അയക്കാന്‍ ഉപഭോക്താക്കള്‍ ഏറെ ആശ്രയിക്കുന്ന ജിമെയില്‍ അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

ന്യുയോര്‍ക്ക്: സന്ദേശങ്ങള്‍ അയക്കാന്‍ ഉപഭോക്താക്കള്‍ ഏറെ ആശ്രയിക്കുന്ന ജിമെയില്‍ അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകല്‍പ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജിമെയില്‍ പ്രവര്‍ത്തിക്കുക.  നിലവില്‍ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനല്‍ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം.

പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ കഴിയാത്തവിധം പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് നിലവില്‍ വരിക. ഈ മാസം തന്നെ ഇത് ഡിഫോള്‍ട്ട് വ്യൂ ആയി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ചാറ്റ് തെരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതില്‍ ജിമെയിലിന് പുറമേ, ചാറ്റ്, സ്‌പേസസ്, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിന്‍ഡോയുടെ ഇടത് ഭാഗത്താണ് ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങള്‍ ഒറ്റ കുടക്കീഴിലില്‍ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജിമെയില്‍ മാത്രം വേണ്ടവര്‍ക്കും മറ്റു സേവനങ്ങള്‍ക്കൊപ്പം ജിമെയില്‍ വേണ്ടവര്‍ക്കും, അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താനും കഴിയും. ആപ്പുകള്‍ ഉള്‍പ്പെടുത്തിയും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവിധ ആപ്ലിക്കേഷനുകളിലേക്ക് സ്വിച്ച് ചെയ്ത് പോകുന്നത് ഒഴിവാക്കാന്‍ ഈ ഇന്റഗ്രേറ്റഡ് രൂപകല്‍പ്പന വഴി സാധിക്കും. ജിമെയില്‍, ചാറ്റ്, ഗൂഗിള്‍ മീറ്റ് എന്നിവ ഒരിടത്ത് നിന്ന് ലഭിക്കുന്നത് ഉപയോക്താവിന് ഏറെ സഹായകമാകും. തീം, ഇന്‍ബോക്‌സ് ടൈപ്പ് തുടങ്ങിയവയില്‍ എളുപ്പം മാറ്റാന്‍ വരുത്താന്‍ കഴിയും വിധമാണ് പരിഷ്‌കാരമെന്നും ഗൂഗിള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now