
ഇനി അഞ്ചുദിവസം മാത്രം, അധിക നികുതി നല്‍കേണ്ടിവരും; പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍, അറിയേണ്ടതെല്ലാം
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. നികുതിദായകരില്‍ നിന്ന് ഉയര്‍ന്ന ടിഡിഎസ് പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുകയാണ്.
1962 ലെ ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരില്‍ നിന്ന് 20 ശതമാനം ടിഡിഎസ് പിടിക്കും. സ്ഥിരനിക്ഷേപത്തിന്റെ പലിശ, ലാഭവിഹിതം തുടങ്ങിയവയില്‍ നിന്നാണ് ഉയര്‍ന്ന തോതിലുള്ള ടിഡിഎസ് പിടിക്കുക. നിക്ഷേപത്തില്‍ നിന്ന് ഉയര്‍ന്ന ടിഡിഎസ് പിടിക്കാതിരിക്കാന്‍ ബാങ്കിനെ സമീപിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസം നേരിടും.പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയായും ഈടാക്കും. കൂടാതെ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്ക് ആധാറും പാനും നിര്‍ബന്ധമാണ്. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ആധാറും പാനും ഉപയോഗിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എസ്എംഎസ് അയച്ചോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറിയോ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്.
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയത് മുന്നോട്ടുപോകാവുന്നതാണ്. സ്റ്റാറസ് ഓപ്ഷന് തെരഞ്ഞെടുത്തശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അല്ലാത്തപക്ഷം എസ്എംഎസ് അയച്ചും ഇത് സാധ്യമാക്കാം. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്കി എസ്എംഎസ് അയച്ചാലും സ്റ്റാറസ് അറിയാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
