
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി
കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു

കണ്ണൂര്‍: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത് മുന്‍ഗണനയെ കുറിച്ച് മാത്രമാണെന്നും എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
'ഇത് തുടങ്ങിയ കാലം തൊട്ട് എയിംസിന്റെ പേരില്‍ ഇങ്ങനെയുള്ള തര്‍ക്കം നടക്കുന്നുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എവിടെയെല്ലാം സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചോ? അഞ്ച് സ്ഥലം മിനിമം വേണം. അത് കേന്ദ്രത്തിന് കൊടുത്തിട്ടുണ്ടോ? അതില്‍ തൃശൂരുണ്ടോ? കോടതി ചോദിച്ചത് ജനങ്ങള്‍ക്കു വേണ്ടിയാണ്. 2025 ജൂണില്‍ എറണാകുളത്ത് എത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ കേരളത്തില്‍ കൃത്യമായ സമയത്ത് എയിംസ് വരുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്പോ വരും. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാല്‍ ആലപ്പുഴ വേണോ തൃശൂര്‍ വേണോ എന്ന് ആദ്യം കേരള സര്‍ക്കാര്‍ പറയണം. കേരളത്തില്‍ എയിംസിന് തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് ഞാന്‍ വരില്ല. ഇതിനപ്പുറം എന്ത് വാക്കാണ് എന്റെ ഭാഗത്തുനിന്ന് വരേണ്ടത്?' -സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനെയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ടെ ഒരു കൂട്ടായ്മ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് ഒരു എയിംസ് ആവശ്യമാണ്. കേരളത്തിന് അതിന് അര്‍ഹതയുണ്ട്. കിനാലൂരില്‍ എയിംസിന് സ്ഥലം കണ്ടെത്തി അതിനുള്ള അപേക്ഷ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏത് അര്‍ഥത്തിലാണ് എയിംസ് അനുവദിച്ചതെന്നും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ആറാഴ്ച കഴിഞ്ഞ് വീണ്ടും ഹര്‍ജി പരിഗണിക്കും.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

Summary
Won't Ask for Votes Without Laying Foundation Stone for AIIMS: Suresh Gopi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി


