
കേരളത്തില്‍ 'സ്വന്തമായി ഒരു വീട്'; അറിയാം യുവതലമുറ നേരിടുന്ന അഞ്ചു വെല്ലുവിളികള്‍
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നിലവിലെ സാഹചര്യത്തില്‍ യുവ തലമുറയ്ക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കുക അത്ര എളുപ്പമുള്ള കാര്യമില്ല. സ്ഥലത്തിന്റെ വിലയും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും അടക്കമുള്ള വിഷയങ്ങളാണ് യുവ തലമുറയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍. കേരളത്തില്‍ വീട് നിര്‍മ്മിക്കുന്നതിന് യുവ തലമുറ നേരിടുന്ന വെല്ലുവിളികള്‍ അറിയാം.
ഭവനവായ്പയും സാമ്പത്തിക ബാധ്യതയും
ഇന്ന് റെഡി ക്യാഷ് കൊടുത്ത് വീട് വെയ്ക്കുന്നവര്‍ ചുരുക്കമായിരിക്കും. സ്ഥലത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധനയും നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും അടക്കമുള്ള വിഷയങ്ങളാണ് ഇതിന് കാരണം. അതിനാല്‍ ഭവന വായ്പ എടുത്ത് വീട് വെയ്ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഉയര്‍ന്ന പലിശനിരക്കും ദീര്‍ഘകാല തിരിച്ചടവും യുവാക്കളുടെ മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന കടബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത് പലര്‍ക്കും മാനസിക സമ്മര്‍ദ്ദമായി മാറുന്നുണ്ട്.
തൊഴില്‍ അസ്ഥിരത, വരുമാന വെല്ലുവിളികള്‍
യുവതലമുറയില്‍ പലരും കരാര്‍ അടിസ്ഥാനത്തിലോ ഗിഗ് ഇക്കണോമിയിലോ ജോലി ചെയ്യുന്നവരാണ്. സ്ഥിരവരുമാനമില്ലാത്തത് ഭവനവായ്പ ലഭിക്കുന്നതിനും തിരിച്ചടക്കുന്നതിനും തടസ്സമാകുന്നുണ്ട്. കൂടാതെ, ജീവിതച്ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് സമ്പാദ്യം സ്വരൂപിക്കാനുള്ള ശേഷിയും കുറയുന്നുണ്ട്.
ഭൂമിയുടെയും നിര്‍മാണ സാമഗ്രികളുടെയും വിലക്കയറ്റം
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമിയുടെ വില ഉയര്‍ന്ന തലത്തിലാണ്. കേരളത്തിന് ഒന്നടങ്കം ഒരു നഗരത്തിന്റെ സ്വഭാവമാണ്. അതുകൊണ്ട് തന്നെ ഗ്രാമങ്ങളില്‍ പോലും സ്ഥലം വാങ്ങണമെങ്കില്‍ സെന്റിന് ലക്ഷങ്ങള്‍ കൊടുക്കേണ്ടതായി വരുന്നു. നഗരങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലുമുള്ള കാര്യം പറയാത്തതാണ് ഭേദം. നിസാര സെന്റ് ഭൂമി വാങ്ങുന്നതിന് ചിലപ്പോള്‍ കോടികള്‍ തന്നെ ചെലവഴിക്കേണ്ടതായി വരും. ശരാശരി വരുമാനമുള്ള ഒരു യുവാവിന് സ്വന്തമായി സ്ഥലം വാങ്ങുകയെന്നത് വലിയ വെല്ലുവിളിയാണ്. അതിനുപുറമെ സിമന്റ്, കമ്പി, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വില ക്രമാതീതമായി ഉയര്‍ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് വീട് നിര്‍മാണച്ചെലവ് പലര്‍ക്കും താങ്ങാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
പ്രവാസജീവിതവും കുടിയേറ്റവും
തൊഴില്‍ തേടി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്ന യുവാക്കള്‍ക്ക് നാട്ടില്‍ വീട് വെക്കുകയെന്നത് ദീര്‍ഘകാല സ്വപ്നമായി മാറുകയാണ്. അകലെയിരുന്ന് നിര്‍മാണം നിരീക്ഷിക്കേണ്ടിവരുന്നതും വിശ്വസ്തരായ ആളുകളെ ഏല്പ്പിക്കേണ്ടിവരുന്നതും അധിക വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.
കാഴ്ചപ്പാടിലെ മാറ്റം
യുവതലമുറയില്‍ ചിലര്‍ 'സ്വന്തം വീട്' എന്ന പരമ്പരാഗത സങ്കല്‍പ്പത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരാണ്. വാടക വീട്ടില്‍ താമസിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ചെറിയ ബജറ്റ് വീടുകളും ഫ്ലാറ്റുകളും തെരഞ്ഞെടുക്കുന്നവരും വര്‍ധിച്ചുവരികയാണ്.
WHAT TO READ NEXT

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
house in Kerala; Know the five challenges facing the young generation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



