
പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?; ചെയ്യേണ്ടത് ഇത്രമാത്രം
കോടീശ്വരന്‍ ആകണമെന്ന് സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും

കോടീശ്വരന്‍ ആകണമെന്ന് സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇത് ലക്ഷ്യമിട്ട് വര്‍ക്ക് ചെയ്ത് നിശ്ചിത തുക സമ്പാദ്യത്തിനായി നീക്കിവെയ്ക്കുന്നവര്‍ നിരവധിപ്പേരുണ്ട്. അച്ചടക്കത്തോടെയും ലക്ഷ്യബോധത്തോടെയും അധ്വാനിച്ചാല്‍ കോടീശ്വരന്‍ ആകുക എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?
60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാസ വരുമാനമുള്ളവര്‍ നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവെച്ചാല്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ദൈനംദിന ചെലവിനായി 50 ശതമാനം തുക മാറ്റിവെയ്‌ക്കേണ്ടി വരും. ശേഷിക്കുന്ന 50 ശതമാനം തുക ചിട്ടയോടെ നിക്ഷേപിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ഒരു കോടി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.
ഉദാഹരണമായി പ്രതിമാസം 44,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ പത്തുവര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. മ്യൂച്ചല്‍ ഫണ്ടില്‍ എസ്‌ഐപിയായോ, ഓഹരി വിപണിയില്‍ നേരിട്ടോ നിക്ഷേപിക്കാവുന്നതാണ്. അല്ലെങ്കില്‍ നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുക. അതായത് കോമ്പിനേഷന്‍ ഓഫ് പോര്‍ട്ട്‌ഫോളിയോ എന്ന മാര്‍ഗം സ്വീകരിക്കാവുന്നതാണ്. ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഗ്യാരണ്ടി ഇല്ല. വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപത്തെ ബാധിക്കും. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ നഷ്ടം സംഭവിക്കില്ല എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.
ഇനി പ്രതിമാസം 31,000 രൂപയെ എടുക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ വര്‍ഷംതോറും എസ്‌ഐപി വിഹിതം വര്‍ധിപ്പിക്കുക. അതിനായി നന്നായി ജോലി ചെയ്ത് വര്‍ഷംതോറും വരുമാന വര്‍ധനയ്ക്ക് ശ്രമിക്കുക. വര്‍ഷംതോറും പത്തുശതമാനം വീതം എസ്‌ഐപി നിക്ഷേപം വര്‍ധിപ്പിച്ചാലും പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാന്‍ കഴിയുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചെലവ് കൃത്യമായി നിയന്ത്രിക്കാന്‍ ശ്രമിക്കണം. അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി ഫണ്ട് വേണം. കൂടാതെ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും എടുക്കേണ്ടതും അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
How to become a millionaire in ten years? Here is all you need to do
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


ഇനി മൂന്ന് ദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ, പത്തുലക്ഷം കൈവശമുണ്ടോ?; രണ്ടു വര്‍ഷത്തിനിടെ പലിശ മാത്രം 1,60,000 രൂപ, ട്രഷറി സ്പെഷ്യല്‍ സ്കീം

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍




