
40 വയസായോ?, പത്തു കോടി സമ്പാദിക്കണോ?; ചെയ്യേണ്ടത് ഇത്രമാത്രം
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു

ജോലി ചെയ്യുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് കാലത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചല്‍ ഫണ്ടിലെ എസ്ഐപി പ്ലാന്‍.
ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. വിപണി ഉയരത്തില്‍ നില്ക്കുമ്പോള് നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മുഖ്യമായി ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രതിമാസ തുക കുറയും. 25 വയസില്‍ നിക്ഷേപം തുടങ്ങുന്ന ഒരാളെയും 40 വയസ് വരെ കാത്തിരിക്കുന്ന ഒരാളെയും താരതമ്യം ചെയ്യുമ്പോള്‍ ഇതിലെ വ്യത്യാസം മനസിലാക്കാന്‍ സാധിക്കും.
എസ്ഐപി വഴി 25 വയസില്‍ ആരംഭിച്ച് 60 വയസാകുമ്പോഴേക്കും 10 കോടി രൂപയിലെത്താന്‍ ചെറിയ പ്രതിമാസ സമ്പാദ്യം മാത്രമേ ആവശ്യമുള്ളൂ. വര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഈ കണക്ക്. എന്നാല്‍, അഞ്ച് വര്‍ഷം പോലും വൈകിപ്പിക്കുന്നത് എസ്ഐപി തുക കുത്തനെ വര്‍ധിപ്പിക്കുന്നു. 40 വയസാകുമ്പോഴേക്കും, അതേ ലക്ഷ്യത്തിന് ആവശ്യമായ പ്രതിമാസ നിക്ഷേപം ഒരു ലക്ഷം രൂപയില്‍ കൂടുതലാകും.
എന്നാല്‍ എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ചിലപ്പോള്‍ കിട്ടുന്ന തുക കുറഞ്ഞുപോകാം. അല്ലെങ്കില്‍ കൂടുതല്‍ ലഭിച്ചേന്നും വരാം. ഈ വിടവ് കോമ്പൗണ്ടിങ്ങിന്റെ ശക്തി മൂലമാണ് സംഭവിക്കുന്നത്. അതായത്, ദീര്‍ഘകാല കാലയളവില്‍ പണം വേഗത്തില്‍ വളരുന്ന രീതി. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വര്‍ഷങ്ങള്‍ ലഭിക്കുമ്പോള്‍, വളര്‍ച്ച സ്വയം ത്വരിതപ്പെടുത്തുന്നു. സമയം കുറവായിരിക്കുമ്പോള്‍, അതേ ഫലം നേടുന്നതിന് നിക്ഷേപകന് ഗണ്യമായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്.
WHAT TO READ NEXT

മാസം 20,000 രൂപ പെന്ഷന്; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം
ലംപ്സം നിക്ഷേപങ്ങളിലും സമാനമായ ഒരു രീതി കാണപ്പെടുന്നു. 20 വയസില്‍ ഒരു ലക്ഷം രൂപയുടെ ഒറ്റ നിക്ഷേപം 60 വയസ് ആകുമ്പോഴേക്കും 93 ലക്ഷത്തിനടുത്ത് വളരും. എന്നാല്‍ 40 വയസില്‍ അതേ തുക നിക്ഷേപിച്ചാല്‍ ഏകദേശം 9 ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കുറഞ്ഞ സമയപരിധി കോമ്പൗണ്ടിങ് ശക്തിയെ പരിമിതപ്പെടുത്തുന്നു.
60 വയസാകുമ്പോള്‍ 10 കോടി രൂപയുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നേടണമെങ്കില്‍ 25 വയസുകാരന് പ്രതിമാസം 15,396 രൂപ നിക്ഷേപിക്കണം. 30 വയസുകാരന് 28,329 രൂപ വീതവും 35 വയസുകാരന് പ്രതിമാസം 52,697 രൂപ വീതവും നിക്ഷേപിക്കണം. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ അനുസരിച്ച് 40 വയസുകാരന് 60 വയസാകുമ്പോള്‍ 10 കോടി രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിമാസം 1,00,085 രൂപ നിക്ഷേപിക്കേണ്ടതായി വരും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
How to reach a 10 crore retirement fund by starting investment in sip
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



