ഇതില്‍ കിടന്നാല്‍ മതി, കുളിപ്പിച്ച് തരും; ആദ്യ മനുഷ്യ വാഷിങ് മെഷീന്‍ വില്‍പ്പനയ്ക്ക്, വിശദാംശങ്ങള്‍- വിഡിയോ

ജപ്പാനില്‍ മനുഷ്യ വാഷിങ് മെഷീന്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഒരു കമ്പനി

human washing machine
human washing machinesource:X
Edited by :dhanojam
Last Updated :29 നവംബർ 2025, 11:06 am IST

ടോക്കിയോ: വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കുന്നത് പോലെ മനുഷ്യന്റെ ദേഹത്തെ അഴുക്കെല്ലാം കളഞ്ഞ് കുളിപ്പിച്ച് തരുന്ന ഒരു മെഷീന്‍ ഉണ്ടായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ചിന്തയ്ക്ക് അപ്പുറം കടന്നിരിക്കുകയാണ് സാങ്കേതികവിദ്യ. ജപ്പാനില്‍ മനുഷ്യ വാഷിങ് മെഷീന്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഒരു കമ്പനി. ഇത്തരത്തിലുള്ള 50 മെഷീനുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വില ഏകദേശം 3,85,000 ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കുന്നത് പോലെ ഉപയോക്താക്കള്‍ പോഡില്‍ കിടക്കുമ്പോള്‍ കുളിപ്പിച്ച് തരുന്ന തരത്തിലാണ് പുതിയ മെഷീന്റെ പ്രവര്‍ത്തനം. പോഡിന്റെ അകത്തു കടന്ന് വാതില്‍ അടച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് മെഷീന്റെ സാങ്കേതികവിദ്യ. മെഷീന്‍ കുളിപ്പിക്കുന്ന സമയത്ത് മ്യൂസിക്ക് കേള്‍ക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ വാഷിങ് മെഷീന്‍ പോലെ സ്പിന്‍ ( കറക്കം) ചെയ്യില്ല.

ഒസാക്ക എക്‌സ്‌പോയിലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നാലെയാണ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയത്. ഫുള്‍-ബോഡി ഓട്ടോമേറ്റഡ് ബാത്ത് പോഡ് ഇപ്പോള്‍ ഹോട്ടലുകള്‍ക്കും ചില്ലറ കച്ചവടക്കാര്‍ക്കും വ്യക്തികള്‍ക്കും വാങ്ങാവുന്നതാണെന്ന് ഒസാക്ക ആസ്ഥാനമായുള്ള സയന്‍സ് കമ്പനി അറിയിച്ചു.

2.3 മീറ്റര്‍ നീളമുള്ളതാണ് ഈ ഉപകരണം. നേര്‍ത്ത മിസ്റ്റ് ഷവറുകള്‍, ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്ന മൈക്രോബബിളുകള്‍ എന്നിവ ഉപയോഗിച്ച് മനുഷ്യനെ കുളിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ. എക്സ്പോ 2025ല്‍ ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷിക്കാന്‍ ഉപയോക്താക്കള്‍ മണിക്കൂറുകളോളമാണ് കാത്തിരുന്നത്. ഒരു ചെറിയ ബാത്ത് ടബ്ബിന്റെ വലിപ്പമുള്ള കാപ്‌സ്യൂളിനുള്ളിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സുഖത്തിനും സുരക്ഷയ്ക്കുമായി വാഷ് സൈക്കിള്‍ ക്രമീകരിക്കുന്ന തരത്തില്‍ ബയോമെട്രിക് സ്‌കാനുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒസാക്ക 1970 എക്സ്പോയില്‍ കാണിച്ച ആശയം കമ്പനി പുനരുജ്ജീവിപ്പിക്കുകയായിരുന്നുവെന്ന് സയന്‍സ് കമ്പനിയുടെ വക്താവ് സച്ചിക്കോ മേകുറ പറഞ്ഞു.

News Now

Summary

Human washing machine goes commercial: Japanese invention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates