
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ന്യൂഡല്ഹി: ആദായ നികുതിദായകര്ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 2022-23 സാമ്പത്തിക വര്ഷത്തെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31 പാലിക്കാന് കഴിയാത്തവര് ഡിസംബര് 31നകം പുതുക്കിയ റിട്ടേണ് സമര്പ്പിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നു. വൈകിയ റിട്ടേണ്/ പുതുക്കിയ റിട്ടേണ് സമര്പ്പിക്കുന്നതിനുള്ള അവസാന അവസരമാണിതെന്നും ആദായനികുതി വകുപ്പ് എക്സില് പങ്കുവെച്ച കുറിപ്പില് വ്യക്തമാക്കി.
'നികുതിദായകരുടെ ശ്രദ്ധയ്ക്ക്, 2023- 2024 അസസ്മെന്റ് വര്ഷത്തെ belated/revised റിട്ടേണ് സമര്പ്പിക്കുന്നതിനുള്ള അവസാന അവസരമാണ് ഡിസംബര് 31 വരെ. ഉടന് തന്നെ നിശ്ചിത തീയതിക്ക് മുമ്പ് റിട്ടേണ് ഫയല് ചെയ്യുക'- കുറിപ്പില് പറയുന്നു. റിട്ടേണ് സമര്പ്പിക്കുന്നതിനുള്ള ലിങ്കും പോസ്റ്റില് നല്കിയിട്ടുണ്ട്. വൈകിയുള്ള റിട്ടേണും കൃത്യമായ സമയത്ത് സമര്പ്പിച്ചില്ലായെങ്കില് പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
Kind Attention Taxpayers,
â Income Tax India (@IncomeTaxIndia) December 28, 2023
31st December, 2023 is your last chance to file a belated/revised ITR for AY 2023-2024.
Hurry! File your ITR before the due date.
Pl visit https://t.co/uv6KQUbXGv#FileNow pic.twitter.com/S6HRuxYGBg
നഷ്ടം ക്യാരി ഫോര്വേര്ഡ് ചെയ്യാന് സാധിക്കില്ല എന്നതാണ് നേരിടാന് പോകുന്ന ഏറ്റവും വലിയ പ്രശ്നം. സെക്ഷന് 234 എ പ്രകാരമുള്ള പലിശയും സെക്ഷന് 234 എഫിന് കീഴിലുള്ള ഫീസും ഇളവുകള്ക്കും കിഴിവുകള്ക്കും പ്രയോജനപ്പെടുത്താന് കഴിയില്ല എന്നതാണ് മറ്റൊരു പ്രശ്നം.
ജൂലൈ 31നകം റിട്ടേണ് ഫയല് ചെയ്തില്ലെങ്കില് ഓഗസ്റ്റ് ഒന്നുമുതല് പിഴ ഈടാക്കുന്നുണ്ട്. അഞ്ചുലക്ഷത്തില് താഴെയാണ് വാര്ഷിക വരുമാനമെങ്കില് ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ് ഫയല് ചെയ്യുന്നവരില് നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില് പിഴ 5000 രൂപയായി ഉയരും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


