News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

കട്ടപ്പന: ജർമ്മനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട ഇടുക്കി കട്ടപ്പന ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചു. നോവ ഉൾപ്പെടെ മൂന്ന് മലയാളികളാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. കൊല്ലം സ്വദേശിനി അഞ്ജലി, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് ജോലിക്കായി നോവ ജർമ്മനിയിലേക്ക് പോയത്. അവിടെ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേർഡ് സബ് ഇൻസ്പെക്ടറായ സാബുവിന്റെ മകളാണ് നോവ. സുഹൃത്തായ അഞ്ജലി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അവരെ കാണാനായി എത്തിയതായിരുന്നു നോവ. ഈ സമയത്താണ് ഫ്ലാറ്റിൽ വൻ തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്റിന് ആരോ മനഃപൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരു റൊമാനിയൻ പൗരനെ ജർമ്മൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുരന്തവിവരമറിഞ്ഞ് ശാന്തിഗ്രാമിലെ നോവയുടെ കുടുംബവും നാടും കടുത്ത ആഘാതത്തിലാണ്. നോവയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായും പ്രവാസി കൂട്ടായ്മകളുമായും ചേർന്ന് കുടുംബവും ജനപ്രതിനിധികളും ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary
Efforts have been initiated to repatriate the mortal remains of Nova Sabu, a young fitness trainer from Kattappana in Idukki, who was among the three Malayalis tragically killed in an alleged arson incident at an apartment in Germany, while German police have taken a Romanian national into custody for questioning.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



