
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ന്യൂഡല്ഹി: ഉടന് പുറത്തിറങ്ങാന് പോകുന്ന ഫൗ ജി മൊബൈല് ഗെയിമിന്റെ സിനിമാറ്റിക് ടീസര് റിലീസ് ചെയ്തു. ഗെയിം നിര്മ്മിക്കുന്ന നടന് അക്ഷയ് കുമാറാണ് ടീസര് പങ്കുവച്ചിരിക്കുന്നത്. ലഡാക്കിലെ ഗല്വാന് താഴ്വരയില് ചൈനീസ് പട്ടാളത്തോട് പടപൊരുതുന്ന ഇന്ത്യന് സേനയെ ആണ് ഗെയിമിന്റെ ടീസറില് കാണിച്ചിരിക്കുന്നത്.
അതിര്ത്തിയിലെ സംഘര്ഷങ്ങള്ക്ക് പിന്നാലെ ജനപ്രിയ ഗെയിമായ പബ്ജി ഉള്പ്പെടെയുള്ള ചൈനീസ് ആപ്പുകള് കേന്ദ്രസര്ക്കാര് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാര്, ഇന്ത്യയ്ക്ക് സ്വന്തമായി മൊബൈല് ഗെയിം നിര്മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗെയിമില് നിന്ന് ലഭിക്കുന്ന വരുമാനം യുദ്ധത്തില് പങ്കെടുത്ത സൈനികരുടെ കുടുംബത്തിന് വേണ്ടി നല്കുമെന്നും അക്ഷയ് കുമാര് പ്രഖ്യാപിച്ചിരുന്നു.
Today we celebrate the victory of good over evil, and what better day to celebrate our Fearless and United Guards, our FAU-G!
â Akshay Kumar (@akshaykumar) October 25, 2020
On the auspicious occasion of Dussehra, presenting the #FAUG teaser.@nCore_games @BharatKeVeer @vishalgondal #AtmanirbharBharat #StartupIndia pic.twitter.com/5lvPBa2Uxz
എന് കോര് ഗെയിംസ് ആണ് ഫൗ ജി ഗെയിം ഡെവലപ് ചെയ്യുന്നത്. ഒക്ടോബര് പകുതിയോടെ ഗെയിം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല് നവംബര് രണ്ടാം വാരത്തോടെ മാത്രമേ ഗെയിം എത്തുകയുള്ളു എന്നാണ് എന് കോര് ഗെയിംസില് നിന്ന് ലഭിക്കുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



