ഐടിആര്‍ പ്രോസസിങ് സമയം പത്തുദിവസമായി കുറച്ചു!; സത്യാവസ്ഥ എന്ത്?

ആദായനികുതി റിട്ടേണ്‍ പരിശോധിച്ച് നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി സമയം 93 ദിവസത്തില്‍ നിന്ന് പത്തുദിവസമായി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

income tax return
2013ല്‍ പരിശോധന നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് ശരാശരി 93 ദിവസമാണ് എടുത്തിരുന്നത്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :14 ഓഗസ്റ്റ് 2024, 10:33 am IST

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ പരിശോധിച്ച് നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി സമയം 93 ദിവസത്തില്‍ നിന്ന് പത്തുദിവസമായി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2013ല്‍ പരിശോധന നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് ശരാശരി 93 ദിവസമാണ് എടുത്തിരുന്നത്. പരിശോധന സമയം കുറച്ചതായുള്ള ധനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെ വേഗത്തില്‍ ടാക്‌സ് റീഫണ്ട് ലഭിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ എല്ലാ റിട്ടേണിന്റെയും പരിശോധന നടപടിക്രമം പത്തുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദായനികുതി റിട്ടേണ്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി സമയമാണ് പത്തുദിവസമായി കുറച്ചത് എന്നാണ് ധനമന്ത്രി പറഞ്ഞത്. അതുകൊണ്ട് എല്ലാതരത്തിലുള്ള റിട്ടേണിന്റേയും പരിശോധന നടപടിക്രമം പത്തുദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് അര്‍ഥമില്ലെന്നും വിദഗ്ധര്‍ പറയുന്നു. റിട്ടേണ്‍ ഫോമിന്റെ സങ്കീര്‍ണതകള്‍ക്ക് അനുസരിച്ച് പ്രോസസിങ്ങിന് കൂടുതല്‍ സമയമെടുത്തേക്കാം.

2013 മുതല്‍, റിട്ടേണ്‍ പ്രോസസ്സിംഗ് സോഫ്റ്റ്വെയര്‍ അടക്കം സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നികുതി റീഫണ്ടുകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതിന് ഇത് സഹായിച്ചു. റിട്ടേണ്‍ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ സഹായിച്ച പ്രധാനപ്പെട്ട നാലുകാര്യങ്ങള്‍ ചുവടെ:

1. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന:

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-വെരിഫിക്കേഷന്‍ വഴി നികുതിദായകര്‍ക്ക് അവരുടെ റിട്ടേണുകള്‍ ഉടന്‍ തന്നെ പരിശോധിക്കാന്‍ സാധിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2. പുതിയ ടാക്‌സ് ഫയലിംഗ് പോര്‍ട്ടല്‍:

ഉപയോക്തൃ സൗഹൃദ ഇന്റര്‍ഫേസോടുകൂടിയ പുതിയ ടാക്‌സ് ഇ ഫയലിംഗ് പോര്‍ട്ടല്‍ 2021ലാണ് ആരംഭിച്ചത്. നികുതി ഫയലിങ്ങും പരാതി പരിഹാരവും എളുപ്പവും വേഗമേറിയതുമാക്കി.

3. ഓട്ടോമേഷനും ഡിജിറ്റൈസേഷനും:

ഓട്ടോമേഷനിലെ വര്‍ദ്ധനവും ഫയലിംഗ് പ്രക്രിയയുടെ ഡിജിറ്റലൈസേഷനും പിശകുകള്‍ കുറയ്ക്കുന്നതില്‍ സഹായിച്ചു. പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

4. കേന്ദ്രീകൃത പ്രോസസ്സിംഗും ഓട്ടോമേഷനും:

കൂടുതല്‍ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുടെയും കേന്ദ്രീകൃത പ്രോസസ്സിങ്ങിന്റെയും സംയോജനം മുഴുവന്‍ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now