കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജെറ്റ് എയര്‍വെയ്‌സിന്റെ  538 കോടി സ്വത്ത് കണ്ടുകെട്ടി

പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ 538 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:27 am IST

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ 538 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ജെറ്റ് എയര്‍വെയ്‌സിന്റെ വസ്തുവകകള്‍ കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയതില്‍ ഫ്‌ലാറ്റുകളും ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. 17 ഫ്‌ലാറ്റുകളാണ് കണ്ടുകെട്ടിയത്. കമ്പനിയുടെയും ജീവനക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 

ഇതില്‍ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെയും ഭാര്യ അനിതാ ഗോയലിന്റെയും മകന്‍ നിവാന്‍ ഗോയലിന്റെയും പേരിലുള്ള സ്വത്തുക്കളും ഉള്‍പ്പെടുന്നു. നരേഷ് ഗോയലിന്റെ കുടുംബാംഗങ്ങളുടെ  പേരില്‍ ലണ്ടന്‍, ദുബൈ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.  കാനറ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നരേഷ് ​ഗോയലിനെ സെപ്റ്റംബർ ഒന്നിനാണ് ഇഡി അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Jet Airways' Properties Worth ₹ 538 Crore Seized