പുതുവത്സരത്തോടനുബന്ധിച്ച് 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2024' പ്ലാനുമായി പ്രമുഖ ടെലികോം കമ്പനി ജിയോ

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:51 pm IST

News Now

ന്യൂഡല്‍ഹി: പുതുവത്സരത്തോടനുബന്ധിച്ച് 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2024' പ്ലാനുമായി പ്രമുഖ ടെലികോം കമ്പനി ജിയോ. നിലവിലെ 2999 രൂപയുടെ വാര്‍ഷിക പ്ലാനിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. നിലവിലെ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ദിവസം ലഭിക്കുന്ന അധിക വാലിഡിറ്റിയാണ് ഇതിന്റെ പ്രത്യേകത.

പരിഷ്‌കരിച്ച പതിപ്പില്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 24 ദിവസമാണ് അധികം ലഭിക്കുക. നിലവിലെ പ്ലാനില്‍ 365 ദിവസമാണ് കാലാവധി. എന്നാല്‍ പരിഷ്‌കരിച്ച പതിപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് 2999 രൂപയ്ക്ക് തന്നെ 389 ദിവസം കാലാവധി ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ജിയോയുടെ പ്രീപെയ്ഡ് പ്ലാന്‍ വെബ്‌പേജ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ഈ പ്ലാന്‍ വാങ്ങാവുന്നതാണ്.

പുതിയ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ പ്ലാനിനെ അപേക്ഷിച്ച് ചെലവ് കുറവായിരിക്കും. നിലവിലെ പ്ലാനില്‍ പ്രതിദിന ചെലവ് 8.21 രൂപയാണെങ്കില്‍ പരിഷ്‌കരിച്ച പതിപ്പില്‍ ഇത് 7.70 രൂപയാണ്. ഇതിന് പുറമേ 2.5 ജിബി ഫോര്‍ ജി ഡേറ്റ എല്ലാ ദിവസവും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 സൗജന്യ എസ്എംഎസ്, എന്നിവയാണ് മറ്റു ആനുകൂല്യങ്ങള്‍. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ ( ബേസിക് സബ്‌സ്‌ക്രിപ്ഷന്‍) എന്നിവ ആസ്വദിക്കാനും സാധിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates