
തുടര്ച്ചയായ കനത്ത ഇടിവിന് ശേഷം ഓഹരി വിപണിയില് മുന്നേറ്റം

News Now
ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

മുംബൈ: തുടര്ച്ചയായ കനത്ത ഇടിവിന് ശേഷം ഓഹരി വിപണിയില് മുന്നേറ്റം. ബിഎസ്ഇ സെന്സക്സ് 650 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,550 പോയിന്റ് മുകളിലാണ് വ്യാപാരം തുടരുന്നത്.
കുറഞ്ഞ വിലയ്ക്ക് ഓഹരികള് വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില് പ്രതിഫലിക്കുന്ന ഒരു കാര്യം. എണ്ണവില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില് ഉണ്ടായ കുതിച്ചു ചാട്ടവും വിപണിയില് പ്രതിഫലിക്കുന്നുണ്ട്. രണ്ടുദിവസത്തിനിടെ ഡോളറിനെതിരെ 175 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. എണ്ണവില ബാരലിന് 105 ഡോളറിലേക്കാണ് താഴ്ന്നത്. റഷ്യന് എണ്ണ ആഗോള വിപണിയില് എത്തുമെന്ന പ്രതീക്ഷയാണ് വിപണിയില് പ്രതിഫലിച്ചത്. പ്രധാനമായി ഐടി ഓഹരികളില് ഉണ്ടായ മുന്നേറ്റമാണ് ഇന്ന് ഇന്ത്യന് ഓഹരി വിപണിക്ക് കരുത്തായത്. നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഉയര്ന്നത്. പ്രധാനമായി ഐടിസി, എച്ച്സിഎല് ടെക്, ടെക് മഹീന്ദ്ര ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.
ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്സ്, അദാനി എന്റര്പ്രൈസസ് ഓഹരികളും നേട്ടത്തിലാണ്. മാക്സ് ഹെല്ത്ത്കെയര്, മാരുതി സുസുക്കി, എന്ടിപിസി, പവര് ഗ്രിഡ് കോര്പ്പറേഷന്, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
Summary
Sensex rises 650 pts, Nifty above 22,550: Buying in IT shares among key factors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




