News Now
ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്ഹി: കരണ് ജോഹറിന്റെ ധര്മ്മ പ്രൊഡക്ഷന്സിന്റെ അമ്പത് ശതമാനം ഓഹരികള് അദാര് പൂനാവാലയുടെ സെറീന് പ്രൊഡക്ഷന് വിറ്റതായി റിപ്പോര്ട്ട്. ഓഹരികള് വാങ്ങാനായി അദര് പൂനാവാല 1000 കോടി രൂപയാണ് ചെലവിട്ടത്.
അതേസമയം ധര്മ്മ പ്രൊഡക്ഷന്സില് 50 ശതമാനം ഓഹരി കരണ് ജോഹര് നിലനിര്ത്തും. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്മാനായി കരണും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അപൂര്വ മേത്തയും തുടരും.
'എന്റെ സുഹൃത്ത് കരണ് ജോഹറിനൊപ്പം നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രൊഡക്ഷന് ഹൗസുമായി പങ്കാളിയാകാന് അവസരം ലഭിച്ചതില് ഞാന് സന്തുഷ്ടനാണ്, ധര്മ്മ കെട്ടിപ്പടുക്കാനും വളര്ത്താനും വരും വര്ഷങ്ങളില് ഇനിയും വലിയ ഉയരങ്ങള് കൈവരിക്കാനും സാധിക്കുമെന്ന് ങ്ങള് പ്രതീക്ഷിക്കുന്നു,' അദാര് പൂനവാല പറഞ്ഞു.
യഷ് ജോഹറിന്റെ മരണത്തോടെയാണ് മകന് കരണ് ജോഹര് ധര്മ്മ പ്രൊഡക്ഷന്സിന്റെ സാരഥിയായത്. ദീര്ഘകാല സ്വാധീനമുള്ള സിനിമകള് നിര്മ്മിക്കാനുള്ള പിതാവ് യാഷ് ജോഹറിന്റെ സ്വപ്നത്തെക്കുറിച്ചും കരണ് പറഞ്ഞു. 'തുടക്കം മുതല് ധര്മ്മ പ്രൊഡക്ഷന്സ് ഇന്ത്യന് സംസ്കാരത്തിന്റെ സത്തയെ ഉള്ക്കൊള്ളുന്നു. എന്റെ പിതാവ് എപ്പോഴും നിലനില്ക്കുന്ന സിനിമകള് നിര്മ്മിക്കണമെന്ന് സ്വപ്നം കണ്ടു, ആ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില് ഞാന് എന്റെ കരിയര് സമര്പ്പിച്ചു.' കരണ് ജോഹര് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

ഓഗസ്റ്റില് വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്

