
സര്ക്കാരിന് നിയമ ഉപദേശകര് കൊടുത്ത നിയമോപദേശം തെറ്റാണെന്ന് കോടതി വിധികളോടെ വ്യക്തമായെന്ന് മാത്യു കുഴല്നാടന് പറഞ്ഞു

News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസില് മാത്യു കുഴല്നാടന് എംഎല്എയെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് സര്ക്കാരിന് തെറ്റുപറ്റിയിട്ടില്ല. സര്ക്കാര് എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം. ആളുകള്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില് സര്ക്കാര് വളരെ പക്വമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയമായ പ്രതികാരം തീര്ക്കാന് സര്ക്കാര് ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വാര്ത്താസമ്മേളനത്തില് പറഞ്ഞു.
WHAT TO READ NEXT

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല
പിഎംഎല്എ കേസിലെ 66-2 അനുസരിച്ചാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്കിയത്. ഡിജിപി ആഭ്യന്തരസെക്രട്ടറിക്കും, തുടര്ന്ന് സര്ക്കാരിനും കൈമാറി. ഇക്കാര്യത്തില് സര്ക്കാര് നിയമോപദേശം തേടി. പ്രാഥമികാന്വേഷണം നടത്തി തീരുമാനിക്കപ്പെടേണ്ടതാണെന്നാണ് നിയമോപദേശം ലഭിച്ചത്. എഫ്ഐആര് രജിസ്റ്റര് ചെയ്യേണ്ടയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ലളിതകുമാരി കേസില് 5 കാര്യങ്ങളില് പ്രാഥമികാന്വേഷണം നടത്തണമെന്ന് നിര്ദേശിച്ചിട്ടുണ്ട്. അതിന് സമാനമാണ് ഈ കേസ്. അതുകൊണ്ടാണ് സര്ക്കാര് പ്രാഥമികാന്വേഷണം നടത്താന് തീരുമാനിച്ചത്.
അതിനിടെയാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തില് തിങ്കളാഴ്ച തന്നെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് നടപടികളുമായി വിജിലന്സ് മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തില് സര്ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമപരമായി മാത്രമേ പ്രവര്ത്തിച്ചിട്ടുള്ളൂ. സര്ക്കാരിന് അങ്ങനെയേ പ്രവര്ത്തിക്കാന് പാടുള്ളൂ. സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല. സര്ക്കാരെടുത്ത നിലപാട് ശരി തന്നെയാണ്. അതില് ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'എന്തുകൊണ്ടാണ് എജി അങ്ങനെ ഒരു നിലപാടെടുത്തതെന്ന് വ്യക്തമല്ല: കുഴല്നാടന് '
സിഎംആര്എല്- മാസപ്പടി കേസില് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയെ മാത്യു കുഴല്നാടന് എംഎല്എ സ്വാഗതം ചെയ്തിരുന്നു. വിജിലന്സ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെ പൂര്ണ്ണമായി സ്വാഗതം ചെയ്യുന്നു. പിണറായി വിജയന് നിയമത്തിന് മുന്നില് വിധേയനായി അന്വേഷണവും വിചാരണയും നേരിടുക എന്നതാണ് ഇനി ഏറ്റവും അഭികാമ്യമായ കാര്യം. മടിയില് കനമില്ലെങ്കില് പിണറായി എന്തിന് ഭയപ്പെടണം, വെപ്രാളപ്പെടണം? എന്നും മാത്യു കുഴല്നാടന് ചോദിച്ചു.
സര്ക്കാരിന് നിയമ ഉപദേശകര് കൊടുത്ത നിയമോപദേശം തെറ്റാണെന്ന് രണ്ടു കോടതി വിധികളോടെ വ്യക്തമായിരിക്കുകയാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. സര്ക്കാര് നിലപാട് തിരുത്തുമെന്നാണ് വിചാരിക്കുന്നത്. ആദ്യം പ്രാഥമികാന്വേഷണം നടത്താമെന്ന നിലപാട് സിംഗിള് ബെഞ്ച് വ്യക്തതയോടെ തള്ളിയതോടെ, സര്ക്കാര് ആ നിലപാട് തിരുത്താന് ബുദ്ധിമുട്ട് ഉണ്ടാകേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഇതൊരു ഫിറ്റായ കേസാണ്. എഫ്ഐആര് ഇടണം എന്നുതന്നെയാണ് തന്റെ നിലപാടെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മാസപ്പടി കേസില് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് മാത്യു കുഴല്നാടന് തള്ളി. എന്തുകൊണ്ടാണ് എജി അങ്ങനെ ഒരു നിലപാടെടുത്തതെന്ന് വ്യക്തമല്ല. ബന്ധപ്പെട്ടവര് ഇക്കാര്യം പാര്ട്ടി വേദിയില് വിശദീകരിക്കണം. പ്രഥമദൃഷ്ട്യാ എഫ്ഐആര് നിലനില്ക്കില്ലെന്ന് നിലപാട് എടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് ന്യായമായ നിലപാട് അല്ല, നിയമപരമായ നിലപാടാണ് വേണ്ടത്. മാസപ്പടി കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ട്. സിബിഐക്ക് പരാതി നല്കാതിരുന്നത് പിണറായിയെ ബിജെപിക്ക് ഇട്ട് കൊടുക്കാന് കഴിയാത്തതിനാലാണ്. പിണറായിയോട് രാഷ്ട്രീയ മര്യാദ കാണിച്ച ആളാണ് താനെന്നും മാത്യു കുഴല് നാടന് പറഞ്ഞു.
Summary
Minister Ramesh Chennithala disavows Mathew Kuzhalnadan in CMRL- Exalogic case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




