സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 720 രൂപ കുറഞ്ഞു

Premium
kerala gold rate
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് kerala gold rateഫയൽ
Edited by :Shiju
Last Updated :13 മാർച്ച് 2026, 10:25 am IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,240 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 14,780 ആയി.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച രാവിലെ 680 രൂപ വര്‍ധിച്ച പവന്‍ വില വൈകിട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ വീണ്ടും 330 രൂപ കുറഞ്ഞു.

ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.

News Now

Summary

Kerala Gold Rate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates