
സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 560 രൂപ ഉയര്‍ന്നു

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,09,680 രൂപ. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 13,710 ആയി.
ഇന്നലെ ഒരിടവേളയ്ക്കു ശേഷം പവന് വില 1,10,000 ല്‍ താഴെ എത്തിയിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പ നിരയ്ക്കു കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലെ മാറ്റങ്ങളും സ്വര്‍ണത്തിനു തിരിച്ചടിയായി. അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാവുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Kerala gold rate today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




