
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 2600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 44,500 ന് മുകളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 44,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില തുടര്‍ന്നുള്ള രണ്ടുദിവസം ഇടിഞ്ഞ് 44000ല്‍ താഴെ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നതും ഇന്നലെ മുതല്‍ വില തിരിച്ചുകയറിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



