സ്വര്‍ണവില കുതിക്കുന്നു; 45,000ന് മുകളില്‍, ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST
Edited by :migrator

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 45,000 കടന്നും മുന്നേറുകയാണ്. ഇന്ന് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45000 കടന്നത്. 45,120 രൂപയോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 5640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച ശേഷം കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നിരുന്നു. എന്നാല്‍ ബുധനാഴ്ച മുതല്‍ വീണ്ടും വില ഉയരുന്നതാണ് ദൃശ്യമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now