സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

kerala gold rate today
kerala gold rate todaySource by : AI image
Last Updated :15 October 2026, 9:53 am IST
Guest Author :Dhanoj AM

News Now

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാന കാരണം. ഇതിന് പുറമേ അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Summary

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates