സുരക്ഷയ്ക്ക് ADAS ഫീച്ചര്‍, കാരന്‍സിന്റെ പ്രീമിയം പതിപ്പ്; ക്ലാവിസ് ലോഞ്ച് മെയ് എട്ടിന്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ പുതിയ മോഡലായ ക്ലാവിസ് ഈ മാസം എട്ടിന് ലോഞ്ച് ചെയ്യും

Kia Clavis
കിയ ക്ലാവിസ് ഈ മാസം എട്ടിന് ലോഞ്ച് ചെയ്യുംimage credit: kia india
Edited by :dhanojam
Last Updated :2 മേയ് 2025, 2:44 pm IST

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ പുതിയ മോഡലായ ക്ലാവിസ് ഈ മാസം എട്ടിന് ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന എംപിവിയുടെ ഒരു ലഘുചിത്രം നല്‍കിക്കൊണ്ട് കമ്പനി ആദ്യ ടീസര്‍ പുറത്തിറക്കി.

ജനപ്രിയ മോഡലായ കിയ കാരന്‍സിന്റെ പ്രീമിയം പതിപ്പ് ആയാണ് ഇത് അവതരിപ്പിക്കുക. പുതിയ മോഡല്‍ വരുമ്പോള്‍ കാരന്‍സ് പിന്‍വലിക്കില്ലെന്നും ക്ലാവിസിനൊപ്പം കാരന്‍സിന്റെ വില്‍പ്പനയും നടത്തുമെന്നും കമ്പനി അറിയിച്ചു. ക്ലാവിസിന്റെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിങ്ങിലെ പ്രധാന അപ്ഡേറ്റുകള്‍ എടുത്തുകാണിക്കുന്നതാണ് പുതിയ ടീസര്‍.

കാരന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍വശം റീഡിസൈന്‍ ചെയ്ത നിലയിലാണ് ക്ലാവിസ്. കിയയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയുമായി പൊരുത്തപ്പെടുന്ന പുതിയ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പൂരകമായി വേറിട്ട സ്‌റ്റൈലിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളാണ് മറ്റൊരു ആകര്‍ഷണം.നിലവിലുള്ള കാരന്‍സില്‍ നിന്ന് വ്യത്യസ്തമായി റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകളും പുതിയ അലോയ് വീല്‍ ഡിസൈനും ഇതില്‍ പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ദൃശ്യം സുരക്ഷയ്ക്ക് വേണ്ടിയുള്ള ADAS സ്യൂട്ട് കാറില്‍ ഉണ്ടാവുമെന്ന സൂചന നല്‍കുന്നു.

ലോഞ്ച് തീയതി അടുക്കുമ്പോള്‍ കാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള കാരന്‍സിനൊപ്പം ക്ലാവിസ് വില്‍ക്കുമെങ്കിലും മോഡല്‍ ലൈനപ്പില്‍ കാരന്‍സിന് മുകളിലായിരിക്കും ക്ലാവിസ് സ്ഥാനം പിടിക്കുക. കിയ കാരന്‍സില്‍ നിലവില്‍ ലഭ്യമായ അതേ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ക്ലാവിസ് നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now