
ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇലക്ട്രിക് എന്നിവയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. ടോപ്പ്-സ്‌പെക്ക് വേരിയന്റുകളെ അടിസ്ഥാനമാക്കി, സ്പെഷ്യല്‍ എഡിഷന്‍ ഒരു സെഗ്മെന്റിലെ ആദ്യ 11.6 ഇഞ്ച് പിന്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീന്‍, പുതിയ ഗോള്‍ഡന്‍ ബ്രോണ്‍സ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍, സില്‍വര്‍ ആക്സന്റുകളുള്ള ഓള്‍-ബ്ലാക്ക് ക്യാബിന്‍ തീം, പുതുക്കിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നി മാറ്റങ്ങളോടെ എത്തുന്നു. അതേസമയം നിലവിലുള്ള ഫീച്ചര്‍ സെറ്റും പവര്‍ട്രെയിന്‍ ഓപ്ഷനുകളും നിലനിര്‍ത്തുന്നു.
ഹ്യുണ്ടായിയുടെ എസ്യുവികളിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ പുതിയ ലോഞ്ച് എഡിഷന്‍ പ്രീമിയം ഫീച്ചറുകളാണ് നല്‍കുന്നത്. ക്രെറ്റയില്‍, 1.5 ലിറ്റര്‍ പെട്രോള്‍ സിവിടിയും 1.5 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് ലോഞ്ച് എഡിഷന്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 19.22 ലക്ഷം രൂപയും 20.31 ലക്ഷം രൂപയുമാണ് വില, അതായത് സ്റ്റാന്‍ഡേര്‍ഡ് മോഡലുകളേക്കാള്‍ 53,000 രൂപ കൂടുതല്‍. സിഗ്‌നേച്ചര്‍ ഡീസല്‍ ഓട്ടോമാറ്റിക് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള അല്‍കാസര്‍ ലോഞ്ച് എഡിഷന്റെ വില 21.81 ലക്ഷം രൂപയാണ്, ഇത് സീറ്റിങ് കോണ്‍ഫിഗറേഷന്‍ അനുസരിച്ച് സാധാരണ പതിപ്പിനേക്കാള്‍ 71,000 മുതല്‍ 90,000 രൂപ വരെ കൂടുതലാണ്. ലോംഗ് റേഞ്ച് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ക്രെറ്റ ഇലക്ട്രിക് ലോഞ്ച് എഡിഷന്റെ വില 24.34 ലക്ഷം രൂപയാണ്, ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 67,000 രൂപ കൂടുതലാണ്.
ക്രെറ്റ, ക്രെറ്റ ഇലക്ട്രിക്, അല്‍കാസര്‍ ലോഞ്ച് എഡിഷനുകളുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ സെഗ്മെന്റിലെ ആദ്യ 11.6 ഇഞ്ച് പിന്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനാണ്. സിസ്റ്റം ഒടിടി സ്ട്രീമിങ്, ഫോണ്‍ മിററിങ്, ഗെയിമിങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. അതേസമയം ഒരു പ്രത്യേക ആപ്പ് സ്റ്റോര്‍ വഴി അധിക ആപ്പുകളിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് എഡിഷന്‍ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകളില്‍ നിന്ന് മാറ്റമില്ലാതെ ബാക്കിയുള്ള ഫീച്ചര്‍ സെറ്റ് ഉപയോഗിച്ച് ഹ്യുണ്ടായി വൈറ്റ് ആംബിയന്റ് ലൈറ്റിങ്ങും ചേര്‍ത്തിട്ടുണ്ട്.
WHAT TO READ NEXT

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍
ഹ്യുണ്ടായി ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇലക്ട്രിക് ലോഞ്ച് പതിപ്പുകള്‍
ലോഞ്ച് എഡിഷന്‍ പുതിയ ഗോള്‍ഡന്‍ ബ്രോണ്‍സ് എക്സ്റ്റീരിയര്‍ നിറം, ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ORVM-കള്‍, റൂഫ് റെയിലുകള്‍, റൂഫ് സ്പോയിലര്‍, സി-പില്ലര്‍ ഗാര്‍ണിഷ് എന്നിവയും അവതരിപ്പിക്കുന്നു. ഇന്റീരിയറില്‍ സ്പെഷ്യല്‍ എഡിഷന് സില്‍വര്‍ ആക്സന്റുകള്‍, അപ്ഡേറ്റ് ചെയ്ത സീറ്റ് അപ്ഹോള്‍സ്റ്ററി, ഹെഡ്റെസ്റ്റ് കുഷ്യനുകളില്‍ 'ലോഞ്ച്' ബ്രാന്‍ഡിങ് എന്നിവയുള്ള ഒരു ഓള്‍-ബ്ലാക്ക് ക്യാബിന്‍ തീം ലഭിക്കുന്നു. ക്രെറ്റയ്ക്കും അല്‍കാസറിനും 18 ഇഞ്ചും ക്രെറ്റ ഇലക്ട്രിക്കിന് 17 ഇഞ്ചും വീല്‍ സൈസില്‍ മാറ്റമില്ല.
ഹ്യുണ്ടായി അല്‍കാസര്‍ 5-സീറ്റര്‍
6,7 സീറ്റ് ലേഔട്ടുകളില്‍ മാത്രം ലഭ്യമായിരുന്ന ഹ്യുണ്ടായി അല്‍കാസറിനായി ലോഞ്ച് എഡിഷന്‍ ഒരു പുതിയ 5-സീറ്റ് കോണ്‍ഫിഗറേഷനും അവതരിപ്പിക്കുന്നു. 21.81 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള 5 സീറ്റര്‍ ലോഞ്ച് എഡിഷന് സിഗ്‌നേച്ചര്‍ 7 സീറ്ററിനേക്കാള്‍ 90,000 രൂപയും സിഗ്‌നേച്ചര്‍ 6 സീറ്റര്‍ വേരിയന്റിനേക്കാള്‍ 71,000 രൂപയും കൂടുതലാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Hyundai Creta, Creta Electric, Alcazar Lounge Edition
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



