കിസാന്‍ വികാസ് പത്ര: അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര മാസം കൊണ്ട് ഇരട്ടിയാകും?, കണക്ക് ഇങ്ങനെ

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര

Post Office kisan vikas patra
Post Office kisan vikas patrafile
Edited by :Dhanoj AM
Last Updated :22 ഓഗസ്റ്റ് 2026, 12:38 pm IST

ന്യൂഡല്‍ഹി: ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. 115 മാസം കഴിയുമ്പോള്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി.

നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 115 മാസം കൊണ്ട് ( ഒന്‍പത് വര്‍ഷവും ഏഴ് മാസവും) കോര്‍പ്പസ് 20 ലക്ഷം രൂപയായി വളരും. പതിവായി പലിശ വരുമാനം ലഭിക്കുന്നതിന് ഈ സ്‌കീം ഉപയോഗിക്കാന്‍ സാധിക്കില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് മുതലിനൊപ്പം പലിശയോടെ തുക ലഭിക്കുകയുള്ളൂ. നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും.

News Now

Summary

Kisan Vikas Patra: How long will it take to double Rs 5 lakh?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates