
ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണി തിരിച്ചുപിടിക്കാന്‍ എല്‍ജി; പുതിയ മോഡലുകള്‍, നിരവധി ഫീച്ചറുകള്‍
ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണനരംഗത്ത് കടന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണനരംഗത്ത് കടന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി. ക്വാഡ് റിയര്‍ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട്ഫോണാണ് വിപണിയില്‍ എത്തിച്ചത്.
കെ 42 എന്ന പേരിലുള്ള മോഡലിന് 10990 രൂപയാണ് വില. 3 ജിബി റാം, 64 ജിബി സ്റ്റോറേജ് കപാസിറ്റി തുടങ്ങിയവയാണ് മോഡലിന്റെ മറ്റു പ്രത്യേകതകള്‍. രണ്ടു വര്‍ഷത്തെ വാറണ്ടിയാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ സൗജന്യമായി ഒറ്റത്തവണ സ്ക്രീന്‍ മാറ്റിനല്കുന്നതുമാണ്.
ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. ഒറ്റ തവണ അമര്‍ത്തുമ്പോള്‍ തന്നെ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ലഭിക്കും. ക്വാഡ് റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും അഞ്ച് എംപി സെക്കന്‍ഡറി സെന്‍സറുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ നിലയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.6.6 ഇഞ്ച് എച്ചഡി ഡിസ്പ്ലേ, എട്ട് എംപി സെല്‍ഫി ക്യാമറ സെന്‍സര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും


