ആജീവനാന്തം വരുമാനം, സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കോമ്പൗണ്ടിങ്; എല്‍ഐസിയുടെ പുതിയ പ്ലാന്‍, 'ജീവന്‍ ഉത്സവ്', വിശദാംശങ്ങള്‍
വ്യക്തിഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്തം ഇന്‍ഷുറന്‍സും ലഭിക്കുന്ന പുതിയ പ്ലാന്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ചു
ന്യൂഡല്‍ഹി: വ്യക്തിഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്തം ഇന്‍ഷുറന്‍സും ലഭിക്കുന്ന പുതിയ പ്ലാന്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ചു. ജീവന്‍ ഉത്സവ് എന്ന പേരില്‍ അറിയപ്പെടുന്ന പ്ലാന്‍ നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ആണ്.
അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. മിനിമം അഞ്ചുവര്‍ഷം വരെ പ്രീമിയം അടയ്ക്കണം എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം.
പോളിസി കാലാവധിക്ക് ശേഷം അഷ്വേര്‍ഡ് തുകയുടെ പത്തുശതമാനം എല്ലാവര്‍ഷവും മണിബാക്ക് ആയി ആജീവനാന്തം ലഭിക്കും. വര്‍ഷാവര്‍ഷം മണിബാക്ക് ആവശ്യമില്ലാത്തവര്‍ക്ക് ഈ പണം എല്‍ഐസിയില്‍ തന്നെ നിക്ഷേപിച്ച് വര്‍ഷം അഞ്ചര ശതമാനം നിരക്കില്‍ കോമ്പൗണ്ടിങ്ങിനും സൗകര്യവുമുണ്ട്. ഇത്തരത്തില്‍ റെഗുലര്‍ ഇന്‍കം/ ഫ്‌ളക്‌സി ഇന്‍കം ബെനിഫിറ്റുകളും ഈ പോളിസിയുടെ പ്രത്യേകതയാണ്.
സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.അഞ്ചുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
