ഒഴുകിയെത്തിയത് 92,995 കോടി; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, തിളങ്ങി എച്ച്ഡിഎഫ്‌സി ബാങ്കും എയര്‍ടെലും

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Stock market
Stock marketai image
Edited by :Dhanoj AM
Last Updated :12 ജൂലൈ 2026, 4:49 pm IST

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 92,995 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 194 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി നാല് ആഴ്ച നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി കഴിഞ്ഞയാഴ്ച നഷ്ടത്തില്‍ കലാശിക്കുകയായിരുന്നു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 35,808 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 12,69,454 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 34,896 കോടി, എല്‍ഐസി 16,065 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 6,224 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

News Now

Summary

Mcap of 4 of top-10 most valued firms jumps Rs 92,995 cr; HDFC Bank, Airtel top gainers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates