എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടുലക്ഷം കോടിയുടെ ഇടിവ്; നഷ്ടത്തില്‍ റിലയന്‍സും ടിസിഎസും മുന്‍പന്തിയില്‍

രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്

SENSEX
കഴിഞ്ഞയാഴ്ച 2,08,207.93 കോടി രൂപയാണ് എട്ട് കമ്പനികള്‍ക്ക് ഒന്നടങ്കം നഷ്ടമായത്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :2 ജൂൺ 2024, 2:34 pm IST

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2,08,207.93 കോടി രൂപയാണ് എട്ട് കമ്പനികള്‍ക്ക് ഒന്നടങ്കം നഷ്ടമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടിസിഎസിനുമാണ് ഏറ്റവുമധികം മൂല്യം ഇടിഞ്ഞത്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1,449 പോയിന്റ് ആണ് ഇടിഞ്ഞത്. 75,000 എന്ന നാഴികക്കല്ല് പിന്നിട്ട് കുതിച്ച സെന്‍സെക്‌സ് ആണ് കഴിഞ്ഞയാഴ്ച 74,000ല്‍ താഴെ എത്തിയത്. പത്തു മുന്‍നിര കമ്പനികളില്‍ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 67,792 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 19,34,717 കോടിയായി. 65,577 കോടി രൂപയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 13,27,657 കോടിയായി താഴ്ന്നു. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസിന് 24,338 കോടിയും ഐടിസിക്ക് 12,422 കോടിയും എല്‍ഐസിക്ക് 10,815 കോടിയുമാണ് മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവ യഥാക്രമം 10,954 കോടിയുടെയും എസ്ബിഐ 1,338 കോടിയുടെയും നേട്ടം ഉണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now