
ഐഫോണ്‍ 15ല്‍ പോലും ഇല്ലാത്ത സവിശേഷ ഫീച്ചര്‍; എഫ്27 സീരീസ് ഫോണുകളുമായി ഓപ്പോ
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ് 27 സീരീസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ് 27 സീരീസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകളുമായി ഈ മാസം 13ന് എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പോ എഫ് 27, ഓപ്പോ എഫ് 27 പ്രോ, ഓപ്പോ എഫ് 27 പ്രോ പ്ലസ് എന്നിവയാണ് പുതിയ മോഡലുകള്‍. IP69 റേറ്റിങ്ങുമായിട്ടായിരിക്കും മുന്‍നിര മോഡലായ ഓപ്പോ എഫ് 27 പ്രോ പ്ലസ് അവതരിപ്പിക്കുക. iPhone 15, Samsung Galaxy S24 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത ഫീച്ചറാണിത്. ഈ ശ്രേണിയിലെ എല്ലാ മോഡലുകളും ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനലുമായാണ് വരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പോ എഫ് 27 പ്രോയും ഓപ്പോ എഫ് 27 പ്രോ പ്ലസും MediaTek Dimensity 7050 പ്രൊസസറും 12GB വരെ റാം പിന്തുണയോടെയുമായിരിക്കും വരിക. രണ്ട് മോഡലുകള്‍ക്കും 64 എംപി പ്രധാന ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഫോണുകളില്‍ 5000mAh ബാറ്ററിയും 67W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ടായിരിക്കാം.
WHAT TO READ NEXT

ഈ മാസം കേരളത്തില്‍ എട്ടുദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


പ്രൈവസി ഡിസ്പ്ലേ, കരുത്തുറ്റ 8500 എംഎഎച്ച് ബാറ്ററി; ഷവോമി 18 പ്രോ സീരീസ് ലോഞ്ച് നാളെ

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്സും അവതരിപ്പിച്ച് ആപ്പിള്‍
