
ഒലിച്ചുപോയത് ഒരു ലക്ഷം കോടി, അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എച്ച്ഡിഎഫ്സി ബാങ്ക്
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്.

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.
കഴിഞ്ഞയാഴ്ച സെന്‍സെക്സ് 30 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് , ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
എച്ച്ഡിഎഫ്സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 56,124 കോടിയുടെ ഇടിവാണ് നേരിട്ടത്. 12,01,267 കോടിയായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 18,009 കോടി, ബജാജ് ഫിനാന്‍സ് 15,338 കോടി, ടിസിഎസ് 7,127 കോടി, ഐസിഐസിഐ ബാങ്ക് 6,171 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 45,942 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 19,14,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. പതിവ് പോലെ വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mcap of five of top-10 most valued firms erodes by Rs 1 lakh cr; HDFC Bank biggest laggard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


