
ഒരു ലക്ഷം കോടിയുടെ നഷ്ടം; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യം താഴ്ന്നു; പൊള്ളി എസ്ബിഐ
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എസ്ബിഐയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്സ് 414 പോയിന്റ് ആണ് ഉയര്‍ന്നത്. എസ്ബിഐയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍ ആന്റ് ടി ഓഹരികളാണ് നഷ്ടം നേരിട്ടത്. എസ്ബിഐയുടെ മാത്രം നഷ്ടം 44,722 കോടിയാണ്. 9,41,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 31,167 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ടിസിഎസിന് 28,456 കോടിയുടെയും എല്‍ ആന്റ് ടിയ്ക്ക് 5,371 കോടിയുടെയും നഷ്ടം നേരിട്ടു.
അതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 15,425 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ് 11,486 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 8,763 കോടി, റിലയന്‍സ് 6,563 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mcap of four of top-10 most valued firms erodes by Rs 1 lakh cr; State Bank biggest laggard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


