ഒറ്റയാഴ്ച കൊണ്ട് ഒലിച്ചുപോയത് 1.22 ലക്ഷം കോടി, ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പട്ടിക ഇങ്ങനെ

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്.

SENSEX
ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :13 ഒക്ടോബർ 2024, 1:20 pm IST

ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.22 ലക്ഷം കോടിയാണ് നഷ്ടമായത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് റിലയന്‍സ്, ടിസിഎസ് ഓഹരികളാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 307 പോയിന്റാണ് താഴ്ന്നത്. ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ 35,638 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 15,01,723 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 21,351 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,55,366 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഐടിസി 18,761 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,047 കോടി, എല്‍ഐസി 13,946 കോടി, ഐസിഐസിഐ ബാങ്ക് 11,363 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എസ്ബിഐ കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നു. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 26,330 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്‍ഫോസിസിനും എസ്ബിഐയ്ക്ക് യഥാക്രമം 6,913 കോടി, 3034 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തിലെ വര്‍ധന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now